ഭവനസമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഇതു വരെ കണ്ടെത്തിയ ഭൂമിയുടെ വിവരം

Posted on Friday, March 17, 2017

ലൈഫ് മിഷന്‍ - ഭൂരഹിത-ഭവനരഹിതര്‍ക്ക് ഭവനസമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഇതു വരെ കണ്ടെത്തിയ ഭൂമിയുടെ വിവരം

ബജറ്റ് പ്രസംഗം - ലൈഫ് മിഷന്‍

Posted on Friday, March 3, 2017

ധനകാര്യ മന്ത്രിയുടെ ബജറ്റ് പ്രസംഗത്തില്‍ ലൈഫ് മിഷനെകുറിച്ച്

സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി ലക്ഷ്യം കൈവരിക്കുന്നതിന് രണ്ട് രീതിയിലുള്ള ഇടപെടലുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഭൂമിയുള്ള ഭവന രഹിതര്‍ക്ക് ഇപ്പോഴുള്ളതുപോലെ ഭവനനിര്‍മ്മാണത്തിന് ധനസഹായം നല്‍കുന്ന സ്കീം ഉണ്ടാകും. ഭൂമിയില്ലാത്ത ഭവനരഹിതര്‍ക്ക് പാര്‍പ്പിട സമുച്ചയ ങ്ങള്‍ നിര്‍മ്മിച്ച് ഫ്ളാറ്റുകള്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഇവ കേവലം പാര്‍പ്പിടസമുച്ചയങ്ങള്‍

ലൈഫിന് വഴികാട്ടിയായി - കുടുംബശ്രീയുടെ കരിമഠം അനുഭവം

Posted on Tuesday, February 14, 2017

ബിനു ഫ്രാന്‍സിസ് | പ്രോഗ്രാം ഓഫീസര്‍ (അര്‍ബന്‍) | കുടുംബശ്രീ

സംസ്ഥാന സര്‍ക്കാര്‍ എല്ലാവര്‍ക്കും ഭവനമെന്ന ദൗത്യത്തോടെ 'ലൈഫ്' പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഏകദേശം 4.32 ലക്ഷം കുടുംബങ്ങള്‍ ഭവനരഹിതരായി നമ്മുടെ സംസ്ഥാനത്ത് ഉണ്ടെന്നും അതില്‍ 1.58 ലക്ഷം കുടുംബങ്ങള്‍ ഭൂരഹിതരാണ് എന്നുമാണ് ആസൂത്രണ ബോര്‍ഡിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇവര്‍ക്കെല്ലാം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പാര്‍പ്പിടമൊരുക്കുക എന്ന ബൃഹത്തായ വെല്ലുവിളി ഏറ്റെടുത്ത് മുന്നേറുകയാണ് സംസ്ഥാന സര്‍ക്കാര്‍.