സമ്പൂര്‍ണ ഭവനനിര്‍മാണ ദൗത്യം മുന്‍ഗണന ക്രമത്തില്‍ നടപ്പാക്കും – മുഖ്യമന്ത്രി

Posted on Tuesday, January 3, 2017

മാനസിക വെല്ലുവിളി നേരിടുന്നവര്‍, അന്ധര്‍, ശാരീരിക തളര്‍ച്ച ബാധിച്ചവര്‍, അഗതികള്‍, അംഗവൈകല്യമുള്ളവര്‍, ഭിന്നലിംഗക്കാര്‍, ഗുരുതരരോഗമുള്ളവര്‍, അവിവാഹിത അമ്മമാര്‍ എന്നീ ഗണത്തില്‍പെട്ട ഭവനരഹിതര്‍ക്ക് മുന്‍ഗണന നല്‍കി സമ്പൂര്‍ണ ഭവനനിര്‍മാണ പദ്ധതി (ലൈഫ്) നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈഫ് പദ്ധതി അവലോകനയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. അഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ എല്ലാ ഭവനരഹിതര്‍ക്കും വീടു നല്‍കുന്നതാണ് പദ്ധതി.

ഉറവിടം : മാധ്യമം ദിനപത്രം 03 ജനുവരി 2017
http://www.madhyamam.com/kerala/pinarayi-vijayan/2017/jan/03/239939

താനൂരില്‍ ഭവന നിര്‍മാണപദ്ധതി: ഉദ്ഘാടനം

Posted on Thursday, December 29, 2016

താനൂര്‍: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിപ്രകാരം താനൂര്‍ നഗരസഭയില്‍ വീടുനിര്‍മിക്കുന്ന പദ്ധതി നടപ്പാക്കുന്നു. പദ്ധതിപ്രകാരം സാധ്യതാപട്ടികയില്‍ വീടില്ലാത്ത 2500 പേരാണുള്ളത്. ഗുണഭോക്താക്കളെ സംബന്ധിച്ച സര്‍വേയുടെ ഉദ്ഘാടനം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് ചെള്ളിക്കാട് അങ്കണവാടി പരിസരത്ത് നടക്കും

ഭൂരഹിത ഭവന രഹിത ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനു സര്‍വേ

Posted on Tuesday, December 27, 2016

തദ്ദേശ ഭരണ വകുപ്പ് - ഭൂരഹിത ഭവന രഹിത ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനു സര്‍വേ ആവശ്യമായ ക്രമീകരണങ്ങള്‍ക്കുള്ള അനുമതി

സ.ഉ(സാധാ) 2924/2016/തസ്വഭവ Dated 21/10/2016

സമഗ്ര കേരള വികസനത്തിനുവേണ്ടി അഞ്ചുവര്‍ഷം കൊണ്ട് ജനപങ്കാളിത്തത്തോടെ പൂര്‍ത്തിയാക്കുവാന്‍ ഉദ്ദേശിക്കുന്ന കര്‍മ്മപദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ്

Posted on Sunday, November 27, 2016

ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് - സമഗ്ര കേരള വികസനത്തിനുവേണ്ടി അഞ്ചുവര്‍ഷം കൊണ്ട് ജനപങ്കാളിത്തത്തോടെ പൂര്‍ത്തിയാക്കുവാന്‍ ഉദ്ദേശിക്കുന്ന കര്‍മ്മപദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള  ഉത്തരവ്

സാ.ഉ.(പി) നമ്പര്‍ 41/2016/ആ.സാ.വ തിയ്യതി 28/09/2016

വികസന ബദലിന്റെ കേരള മോഡല്‍ Read more:

Posted on Monday, November 14, 2016

കൂരകെട്ടിക്കൊടുക്കുക, പാര്‍പ്പിടപദ്ധതികള്‍ പലതും അത്രയേ ഉണ്ടായിരുന്നുള്ളൂ. അതില്‍നിന്ന് ഭിന്നമായി,  വീട് യാഥാര്‍ഥ്യമാക്കുക എന്നതിനുമപ്പുറം വീട്ടിലെ ഒരാള്‍ക്കെങ്കിലും മെച്ചപ്പെട്ട തൊഴില്‍പരിശീലനം, അടിസ്ഥാനസൌകര്യങ്ങള്‍, വിവിധ സാമൂഹിക സേവനങ്ങള്‍, ചികിത്സയ്ക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമുള്ള സൌകര്യങ്ങള്‍ എന്നിവയെല്ലാം ഉറപ്പാക്കുന്നതാണ്  'ലൈഫ്' എന്നപേരിലാരംഭിച്ച പദ്ധതി.

ഉറവിടം : ദേശാഭിമാനി ദിനപത്രം, 12 നവംബര്‍ 2016
URL : http://www.deshabhimani.com/editorial/navakerala-mission/602430 

 

Nava Kerala mission: Govt sets projects on

Posted on Sunday, November 13, 2016

THIRUVANANTHAPURAM: The LDF government on Thursday launched four mega missions covering six crucial sectors including housing, environment, waste management, organic farming, education and health. Governor P. Sathasivam launched the four Missions at a state level function here which was followed by a day-long seminar on the present challenges in these sectors.  The Life Mission will make sure of livelihood, inclusion and financial empowerment within five years.

സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയില്‍ 500 കുടുംബങ്ങള്‍ കൂടി

Posted on Monday, October 10, 2016

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ 500 പേര്‍ക്ക് കൂടി വീട് നല്‍കാനുള്ള പട്ടിക കൊല്ലം കോര്‍പറേഷന്‍ തയാറാക്കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുടെ അംഗീകാരത്തിനായി പട്ടിക സമര്‍പ്പിക്കും. വിവിധ ഡിവിഷനുകളിലായി 1422 പേര്‍ക്ക് വീട് നിര്‍മിക്കാന്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതില്‍ 10 കുടുംബങ്ങള്‍ക്ക് ആദ്യ ഘട്ടമായി 30,000 രൂപ വീതം വിതരണം ചെയ്തു. 12 വീടുകള്‍ക്കുള്ള ധനസഹായം ഉടന്‍ വിതരണം ചെയ്യും. കരാര്‍ അംഗീകരിച്ച 39 വീടുകളുടെ ആദ്യഗഡു ഉടന്‍ അനുവദിക്കും. ഭൂരിഭാഗം അപേക്ഷകരുടെയും ഭൂമി നിലമെന്ന് കാട്ടിയതാണ് കൂടുതല്‍ പേര്‍ക്ക് ധനസഹായം എത്തിക്കുന്നതില്‍ തടസ്സമായി നില്‍ക്കുന്നത്.

തിരുവനന്തപുരം നഗരസഭയുടെ കീഴില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കല്ലടിമുഖം പദ്ധതി

Posted on Saturday, August 27, 2016

കേന്ദ്രാവിഷ്കൃത പദ്ധതിയായ ബി.എസ്.യു.പി (Basic Service for Urban Poor) പദ്ധതി പ്രകാരം തിരുവനന്തപുരം നഗരസഭയുടെ കീഴില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കല്ലടിമുഖം പദ്ധതി പ്രദേശത്തുള്ള സാക്ഷാത്കാരത്തിലേക്ക് നഗരസഭയുടെ കൊത്തളത്ത് പ്രവര്‍ത്തിക്കുന്ന യാചക പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികളെ മാറ്റിപാര്‍പ്പികുന്നു. ദേശീയ നഗര ഉപജീവന ദൌത്യത്തിന്റെ (NULM) പാര്‍പ്പിട പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സാക്ഷാത്കാരത്തിന്‍റെ നടത്തിപ്പിന് ആവശ്യമായ മെച്ചപ്പെട്ട ബൌധിക സൗകര്യം നഗരസഭ ഒരുക്കിയിട്ടുണ്ട്.

കേന്ദ്രാവിഷ്‌കൃത ഭവന പദ്ധതി ; ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിച്ചു

Posted on Thursday, July 28, 2016

കൊച്ചി : കേന്ദ്രാവിഷ്‌കൃത ഭവന പദ്ധതിയായി പ്രധാനമന്ത്രി ആവാസ് യോജന(പി.എം.എ.വൈ) യുടെ ഗുണഭോക്തൃ ലിസ്റ്റിന് കൗണ്‍സില്‍ അംഗീകാരം നല്‍കി. കൊച്ചി നഗരസഭ പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ അംഗങ്ങള്‍ ലിസ്റ്റില്‍വന്നിട്ടുള്ള തെറ്റുകള്‍ ചൂണ്ടിക്കാട്ടി. ലിസ്റ്റിലെ തെറ്റുകള്‍ തിരുത്തുമെന്ന് മേയര്‍ സൗമിനി ജെയിന്‍ ഉറപ്പുനല്‍കി. ലിസ്റ്റ് സംസ്ഥാന അപ്രൂവല്‍ കമ്മിറ്റിയുടെ അംഗീകാരത്തിനായി ഉടനെ അയയ്ക്കുമെന്ന് ഡെപ്യൂട്ടി മേയര്‍ ടി.ജെ.വിനോദ് പറഞ്ഞു. 3166 പേരുടെ ലിസ്റ്റിനാണ് കൗണ്‍സില്‍ അംഗീകാരം നല്‍കിയത്.......