സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷ പദ്ധതി (LIFE)-മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ അംഗീകരിച്ച് ഉത്തരവ്

Posted on Tuesday, February 7, 2017

സമഗ്ര കേരള വികസനത്തിന് വേണ്ടി അഞ്ചു വര്ഷം കൊണ്ട് ജന പങ്കാളിത്തത്തോടെ പൂര്‍ത്തിയാക്കുവാന്‍ ഉദ്ദേശിക്കുന്നസമ്പൂര്‍ണ പാര്‍പ്പിട സുരക്ഷ പദ്ധതി (LIFE)-മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ അംഗീകരിച്ച് ഉത്തരവ്

 

72 കുടുംബങ്ങള്‍ക്ക് കരിമഠത്ത് വീടൊരുങ്ങി

Posted on Tuesday, January 31, 2017

തറക്കല്ലിട്ട് 7 മാസത്തിനുള്ളില്‍ പദ്ധതി ഉദ്ഘാടനത്തിന് തയ്യാറായി കരിമഠം കോളനി മാതൃകയാകുന്നു. 72 കുടുംബങ്ങള്‍ക്കുള്ള ഫ്ലാറ്റൊരുക്കിയത് തലസ്ഥാന വികസനത്തിന്റെ അപൂര്‍വ്വതയുമായി.

Karimadom Flat

പ്രധാനമന്ത്രി ആവാസ് യോജന: നെടുമങ്ങാട് നഗരസഭയില്‍ 850 വീടുകള്‍ക്ക് അംഗീകാരം

Posted on Saturday, January 28, 2017

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം നെടുമങ്ങാട് നഗരസഭയില്‍ ആദ്യഘട്ടമായി 850 വീടുകള്‍ക്ക് സംസ്ഥാനങ് സെന്‍ട്രല്‍ ലെവല്‍ കമ്മറ്റിയുടെ അംഗീകാരം ലഭിച്ചതായി നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു. ഇത്രയും വീടുകള്‍ക്ക് അംഗീകാരം ലഭിക്കുന്ന സംസ്ഥാനത്തെ ഏക നഗരസഭയാണ് നെടുമങ്ങാട്.

PAY Approval Nedumangad Municipality

ഉറവിടം : മലയാളമനോരമ ദിനപത്രം 24 ജനുവരി 2017

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്താല്‍ നിര്‍മിക്കുന്ന വീടുകള്‍ക്ക് 8 വര്‍ഷം കഴിഞ്ഞാല്‍ അറ്റകുറ്റ പണികള്‍ നടത്തുന്നതിനു അനുമതി നല്‍കിയ ഉത്തരവില്‍ തിരുത്തല്‍

Posted on Friday, January 27, 2017

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്താല്‍ നിര്‍മിക്കുന്ന വീടുകള്‍ക്ക് 8 വര്‍ഷം കഴിഞ്ഞ വീടുകള്‍ക്ക് മാനദണ്ഡങ്ങളനുസരിച്ച് അറ്റകുറ്റ പണികള്‍ നടത്തുന്നതിനുള്ള ധനസഹായം നല്‍കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയ ഉത്തരവ്.

സ.ഉ(സാധാ) 192/2017/തസ്വഭവ Dated 23/01/2017