തറക്കല്ലിട്ട് 7 മാസത്തിനുള്ളില്‍ പദ്ധതി ഉദ്ഘാടനത്തിന് തയ്യാറായി കരിമഠം കോളനി മാതൃകയാകുന്നു. 72 കുടുംബങ്ങള്‍ക്കുള്ള ഫ്ലാറ്റൊരുക്കിയത് തലസ്ഥാന വികസനത്തിന്റെ അപൂര്‍വ്വതയുമായി.
ആര്‍ക്കൈവ്സ്
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം നെടുമങ്ങാട് നഗരസഭയില്‍ ആദ്യഘട്ടമായി 850 വീടുകള്‍ക്ക് സംസ്ഥാനങ് സെന്‍ട്രല്‍ ലെവല്‍ കമ്മറ്റിയുടെ അംഗീകാരം ലഭിച്ചതായി നഗരസഭാ ചെയര്മാന് അറിയിച്ചു. ഇത്രയും വീടുകള്‍ക്ക് അംഗീകാരം ലഭിക്കുന്ന സംസ്ഥാനത്തെ ഏക നഗരസഭയാണ് നെടുമങ്ങാട്.
ഉറവിടം : മലയാളമനോരമ ദിനപത്രം 24 ജനുവരി 2017
ഉറവിടം : മാതൃഭൂമി ദിനപത്രം 23 ജനുവരി 2017
http://www.mathrubhumi.com/editorial/-editorial-1.1676784
ഭവന പദ്ധതി പ്രകാരം കല്ലടിമുഖത്ത് തിരുവനന്തപുരം നഗരസഭ നിര്‍മ്മിച്ച 318 ഫ്ലാറ്റുകളുടെ താക്കോലുകള്‍ കൈമാറി. വൃദ്ധസദനത്തിന്റെ പ്രവര്‍ത്തനവും മേയര്‍ ഉദ്ഘാടനം ചെയ്തു.
നവകേരള മിഷന്റെ ഭാഗമായി മംഗലപുരം പഞ്ചായത്ത് നടപ്പിലാക്കുന്ന സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയില്‍ ഉള്‍പ്പെടാന്‍ യോഗ്യരായവര്‍ ജനുവരി 23ന് മുന്‍പായി പഞ്ചായത്തില്‍ അപേക്ഷ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. പരിശോധനയ്ക്കു ശേഷം പ്രസിദ്ധീകരിക്കുന്ന കരട് ലിസ്റ്റില്‍ നിന്ന് ഗ്രാമസഭയുടെ അംഗീകാരത്തോടെ ആയിരിക്കും അന്തിമ ലിസ്റ്റ് തയ്യാറാക്കുക
സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി വിവിധ പദ്ധതികള്‍ക്ക് മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഹരിത കേരളം, സമ്പൂര്‍ണ ഭവന പദ്ധതി,വിദ്യാഭ്യാസ ശാക്തീകരണ പദ്ധതി, ആരോഗ്യ പദ്ധതി എന്നീ പദ്ധതിള്‍ക്കാണ് അനുമതി നല്‍കിയത്.
മുഴുവന്‍ ഭവന രഹിതര്‍ക്കും വീട് ലഭ്യമാക്കല്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷ പദ്ധതി ‘ലൈഫി’ന്‍െറ മുഖ്യ സാങ്കേതിക ഏജന്‍സികളായി കോഴിക്കോട് എന്‍.ഐ.ടിയെയും (നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) തിരുവനന്തപുരം സി.ഇ.ടിയെയും (തിരുവനന്തപുരം എന്‍ജിനീയറിങ് കോളജ്) നിയമിച്ച് ഉത്തരവായി. വിവിധ എന്‍ജിനീയറിങ് കോളജുകളും പോളിടെക്നിക്കുകളും സഹ സാങ്കേതിക ഏജന്‍സികളായി പ്രവര്‍ത്തിക്കും. ഇവയുടെ പട്ടിക ഉടന്‍ തയാറാക്കും.
മാനസിക വെല്ലുവിളി നേരിടുന്നവര്‍, അന്ധര്‍, ശാരീരിക തളര്‍ച്ച ബാധിച്ചവര്‍, അഗതികള്‍, അംഗവൈകല്യമുള്ളവര്‍, ഭിന്നലിംഗക്കാര്‍, ഗുരുതരരോഗമുള്ളവര്‍, അവിവാഹിത അമ്മമാര്‍ എന്നീ ഗണത്തില്‍പെട്ട ഭവനരഹിതര്‍ക്ക് മുന്‍ഗണന നല്കി സമ്പൂര്‍ണ ഭവനനിര്‍മാണ പദ്ധതി (ലൈഫ്) നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലൈഫ് പദ്ധതി അവലോകനയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. അഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ എല്ലാ ഭവനരഹിതര്‍ക്കും വീടു നല്‍കുന്നതാണ് പദ്ധതി.
ഉറവിടം : മാധ്യമം ദിനപത്രം 03 ജനുവരി 2017
http://www.madhyamam.com/kerala/pinarayi-vijayan/2017/jan/03/239939