ലൈഫ് മിഷൻ - രണ്ടാം ഘട്ട ഗുണഭോക്താക്കൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി കരാറിൽ ഏർപ്പെടുന്നതിനുള്ള അവസാന തീയതി -സംബന്ധിച്ച്

Posted on Friday, July 3, 2020

ലൈഫ് മിഷൻ മൂന്നാംഘട്ടമായ ഭൂരഹിത ഭവനരഹിതരുടെ ഗുണഭോക്തൃപട്ടികയിൽ നിന്ന് സ്വന്തമായി ഭൂമി ആർജ്ജിച്ചോ / തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ‍ മുഖേന ഭൂമി ആർജ്ജിച്ചോ രണ്ടാംഘട്ടമായ ഭൂമിയുള്ള ഭവനരഹിതരുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുന്നതിന് അർഹരായിട്ടുള്ള എല്ലാ ഗുണഭോക്താക്കളേയും ഭവന നിർമ്മാണത്തിന് ധനസഹായം നൽകുന്നതിനായി 10.07.2020 ന് മുൻപായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി കരാറിൽ ഏർപ്പെടുത്തുന്നതിനുള്ള നിർദ്ദേശം എല്ലാ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്കും നിർവ്വഹണ ഉദ്യോഗസ്ഥരായ വി.ഇ.ഒ മാർക്കും നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

ലൈഫ് മിഷൻ പ്രവർത്തനം അടുത്തറിഞ്ഞ് ഭൂമി നൽകിയ പന്നിയോട് സുകുമാരൻ വൈദ്യർക്ക് ആദരം

Posted on Monday, June 22, 2020
ലൈഫ് മിഷന്റെ പ്രവർത്തനങ്ങൾ കണ്ടറിഞ്ഞ് മനസിലാക്കി, ഭവനരഹിതർക്ക് പാർപ്പിടമൊരുക്കാൻ 2.75 ഏക്കർ ഭൂമി നൽകിയ പൂവച്ചൽ പന്നിയോട് സുകുമാരൻ വൈദ്യർക്ക് ആദരം. സുകുമാരൻ വൈദ്യരുടെ വീട്ടിലെത്തിയ ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസ് അദ്ദേഹത്തിന് മെമന്റോ സമ്മാനിക്കുകയും ഭൂമി സന്ദർശിക്കുകയും ചെയ്തു.
വെറുതേ ഭൂമി നൽകുകയല്ല, വിശദമായി അന്വേഷിച്ച് കാര്യങ്ങൾ മനസിലാക്കിയശേഷമാണ് ലൈഫ് മിഷന് ഭൂമി നൽകാൻ സ്വമേധയാ തീരുമാനമെടുത്തതെന്ന് സുകുമാരൻ വൈദ്യർ പറഞ്ഞു. തനിക്കിത് എങ്ങനെയെങ്കിൽ കളയാനുള്ള ഭൂമിയല്ല. ഇത് പാവങ്ങൾക്ക് കിട്ടണം.