പി.എം.എ.വൈ(നഗരം)_ലൈഫ് ഭവനനിർമ്മാണാനുകൂല്യം നൽകുന്നത് സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ

Posted on Saturday, July 15, 2023

പി.എം.എ.വൈ(നഗരം)- നഗരസഭകളിൽ ഡി.പി.ആർ കളിൽ ഉൾപ്പെട്ടിട്ടില്ലാത്ത ലൈഫ് ഗുണഭോക്താക്കൾക്കും, നഗരസഭകൾ അംഗീകരിച്ച് ലൈഫ് മാനദണ്ഡപ്രകാരം ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഗുണഭോക്താക്കളിൽ മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഭൂമിയാർജ്ജിച്ച ഗുണഭോക്താക്കൾക്കും, ഭവനനിർമ്മാണാനുകൂല്യം നൽകുന്നത് സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി ഉത്തരവ്

Applications are invited from qualified and experienced candidates for appointment on contract basis to the post of District Level Civil Engineers in LIFE Mission

Posted on Monday, June 19, 2023

Applications are invited from qualified and experienced candidates for appointment on contract basis to the post of District Level Civil Engineers in LIFE Mission. Interested candidates may apply via ONLINE mode only by filling the prescribed online application form given in the website of Centre for Management Development (CMD), Thiruvananthapuram (www.kcmd.in) or LIFE Mission, Kerala (www.lifemission.kerala.gov.in). The online application submission link will open on 16/06/2023 (10.00 am).

ക്വട്ടേഷന്‍ നോട്ടീസ്

Posted on Thursday, April 20, 2023

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി ലൈഫ് ഭവനപദ്ധതി പ്രകാരം നിർമ്മിച്ചിട്ടുള്ള വീടുകളുടെ ഫോട്ടോകൾ പകർത്തുന്നതിനും ഉദ്ഘാടന പരിപാടികളുടെ വീഡിയോ ചിത്രീകരണം നടത്തുന്നതിനും ലൈഫ് മിഷന്റെ വിവിധ പരിപാടികളിൽ പ്രദർശിപ്പിക്കുന്നതിനാവശ്യമായ ഫോട്ടോകൾ, ലഘു വീഡിയോകൾ, പോസ്റ്ററുകൾ എന്നിവ തയ്യാറാക്കി നൽകുന്നതിനും താൽപര്യമുള്ളവരിൽ നിന്നും മത്സരാധിഷ്ഠിത ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.

ക്വട്ടേഷന്‍ നോട്ടീസ് - ലൈഫ് മിഷന്‍ സംസ്ഥാന ഓഫീസിലെ ഉപയോഗത്തിനായി 2019 മോഡലോ അതിന് ശേഷമോ ഉള്ള വാഹനം മാസവാടക കരാറില്‍ ആവശ്യമുണ്ട്.

Posted on Monday, April 3, 2023

ലൈഫ് മിഷന്‍ സംസ്ഥാന ഓഫീസിലെ ഉപയോഗത്തിനായി 2019 മോഡലോ അതിന് ശേഷം ഉള്ള  വാഹനം മാസവാടക കരാറില്‍ ആവശ്യമുണ്ട്. വാഹനവും ഡ്രൈവറും ഇന്ധനവും മറ്റ് എല്ലാ നികുതികളും ഉള്‍പ്പെടെ പ്രതിമാസം 1500 കി.മി ദൂരം ഓടുന്നതിനുള്ള നിരക്കും അധികരിക്കുന്ന ഓരോ കി. മീറ്ററിനുമുള്ള അധിക നിരക്കും രേഖപ്പെടുത്തേണ്ടതാണ്. ഓരോ മൂന്ന് മാസം കൂടുമ്പോഴുമാകും അധിക കി.മി. ക്രമീകരിക്കുക. കരാര്‍ പ്രകാരം 3 മാസത്തെ കി.മീറ്ററില്‍ അധികരിക്കുന്ന ദൂരത്തിന് അധിക നിരക്ക് അനുവദിക്കുന്നതായിരിക്കും.