ലൈഫ് മിഷന് കുടുംബശ്രീയുമായുള്ള സംയോജനം –ഗുണഭോക്താക്കളുടെ ഉപജീവനം /നൈപുണ്യ പരിശീലനം /ചെറുകിട സംരംഭം –സംബന്ധിച്ച്
ലൈഫ് മിഷന് കുടുംബശ്രീയുമായുള്ള സംയോജനം –ഗുണഭോക്താക്കളുടെ ഉപജീവനം /നൈപുണ്യ പരിശീലനം /ചെറുകിട സംരംഭം –സംബന്ധിച്ച്
ലൈഫ് മിഷനിൽ ഒഴിവുള്ള ജില്ലാ മിഷന് കോ- ഓര്‍ഡിനേറ്റര്‍ (ഡി.എം.സി) തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് അപേക്ഷകള്‍ ക്ഷണിക്കുന്നു.
ലൈഫ് മിഷനില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ഒഴിവുള്ള ജില്ലാ മിഷന് കോ- ഓര്‍ഡിനേറ്റര്‍ (ഡി.എം.സി) തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പിലെ ഗസറ്റഡ് തസ്തികയില്‍ ജോലി ചെയ്യുന്ന, വികസന പ്രക്രിയയില്‍ താല്പര്യവും മുന്‍പരിചയവുമുള്ള ജീവനക്കാരില്‍ നിന്നും നിശ്ചിത മാതൃകയില്‍ (സര്‍ക്കുലര്‍./മെമ്മോറാണ്ടം നം.42765/റുള്‍ 362. ഫിന്, തീയതി 15.06.1962) വിശദമായ ബയോധഡേറ്റ, മാതൃവകുപ്പില്‍ നിന്നുള്ള നിരാക്ഷേപ പത്രം സഹിതം അപേക്ഷകള്‍ ക്ഷണിക്കുന്നു.
ലൈഫ് മിഷൻ 5 ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ക്വട്ടേഷൻ ക്ഷണിക്കുന്നു
ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി 5.00ലക്ഷം വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചതിൻറെ പ്രഖ്യാപനം, ബഹു: സംസ്ഥാനമുഖ്യമന്ത്രി 24/02/2026-ൽ പൂജപ്പുര മൈതാനത്തിൽ വച്ച് നടത്തുന്ന ആഘോഷ പരിപാടിക്കായി വേദിയും, 3000 പേർക്ക് ഇരിക്കാൻ കഴിയുന്ന തരത്തിൽ ജർമ്മൻ ടെണ്ട് ഉപയോഗിച്ച് സദസ്സും താൽകാലികമായി നിർമ്മിക്കുന്നതിനും, ലൈറ്റ്, സൗണ്ട്, ജനറേറ്റർ എന്നിവ സഞ്ജമാക്കുന്നതിനും, സമാന പ്രവൃത്തികൾ ചെയ്ത് പരിചയമുള്ള കരാറുകാർ/ഈവൻറ് മാനേജ്മെൻറ് സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മത്സരാധിഷ്ടിത ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.
അക്കൗണ്ടന്റ് തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.
ലൈഫ് മിഷന് സംസ്ഥാന ഓഫീസില്‍ ഒഴിവുള്ള അക്കൗണ്ടന്റ് തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 25.02.2026.




