തിരുവനന്തപുരം നഗരസഭയുടെ കീഴില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കല്ലടിമുഖം പദ്ധതി

Posted on Saturday, August 27, 2016

കേന്ദ്രാവിഷ്കൃത പദ്ധതിയായ ബി.എസ്.യു.പി (Basic Service for Urban Poor) പദ്ധതി പ്രകാരം തിരുവനന്തപുരം നഗരസഭയുടെ കീഴില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കല്ലടിമുഖം പദ്ധതി പ്രദേശത്തുള്ള സാക്ഷാത്കാരത്തിലേക്ക് നഗരസഭയുടെ കൊത്തളത്ത് പ്രവര്‍ത്തിക്കുന്ന യാചക പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികളെ മാറ്റിപാര്‍പ്പികുന്നു. ദേശീയ നഗര ഉപജീവന ദൌത്യത്തിന്റെ (NULM) പാര്‍പ്പിട പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സാക്ഷാത്കാരത്തിന്‍റെ നടത്തിപ്പിന് ആവശ്യമായ മെച്ചപ്പെട്ട ബൌധിക സൗകര്യം നഗരസഭ ഒരുക്കിയിട്ടുണ്ട്.

കേന്ദ്രാവിഷ്‌കൃത ഭവന പദ്ധതി ; ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിച്ചു

Posted on Thursday, July 28, 2016

കൊച്ചി : കേന്ദ്രാവിഷ്‌കൃത ഭവന പദ്ധതിയായി പ്രധാനമന്ത്രി ആവാസ് യോജന(പി.എം.എ.വൈ) യുടെ ഗുണഭോക്തൃ ലിസ്റ്റിന് കൗണ്‍സില്‍ അംഗീകാരം നല്‍കി. കൊച്ചി നഗരസഭ പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ അംഗങ്ങള്‍ ലിസ്റ്റില്‍വന്നിട്ടുള്ള തെറ്റുകള്‍ ചൂണ്ടിക്കാട്ടി. ലിസ്റ്റിലെ തെറ്റുകള്‍ തിരുത്തുമെന്ന് മേയര്‍ സൗമിനി ജെയിന്‍ ഉറപ്പുനല്‍കി. ലിസ്റ്റ് സംസ്ഥാന അപ്രൂവല്‍ കമ്മിറ്റിയുടെ അംഗീകാരത്തിനായി ഉടനെ അയയ്ക്കുമെന്ന് ഡെപ്യൂട്ടി മേയര്‍ ടി.ജെ.വിനോദ് പറഞ്ഞു. 3166 പേരുടെ ലിസ്റ്റിനാണ് കൗണ്‍സില്‍ അംഗീകാരം നല്‍കിയത്.......