നവ കേരളം മിഷന്‍ - മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം

Posted on Wednesday, January 18, 2017

കേരളചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകളില് ഒന്നാണിത്. നാളിതുവരെ നടന്നിട്ടുള്ളവികസന പ്രക്രിയകളില്‍ നിന്നെല്ലാം ഒഴിവാക്കപ്പെട്ട ഏറ്റവും ദുരിതമനുഭവിക്കുന്ന ദരിദ്ര ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള് പരിഹരിക്കുന്നതിനുവേണ്ടിഇനിയും അവര് കാത്തിരിക്കേണ്ട എന്ന സന്ദേശമാണ് ഈ ചടങ്ങിലൂടെ നല്കാന് ഉദ്ദേശിക്കുന്നത്. അതോടൊപ്പംതന്നെ നവ കേരള നിര്മാണത്തിന് സര്വ്വതല സ്പര്ശിയായ വികസന പ്രവര്ത്തനങ്ങള്ക്ക് തുടക്കംകുറിക്കുക കൂടിയാണിവിടെ.

സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷ പദ്ധതി മന്ത്രി സഭാ യോഗത്തിനുള്ള കുറിപ്പ്

Posted on Wednesday, January 18, 2017
  1. വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ എല്ലാ ഭൂരഹിതരായ ഭവന രഹിതര്‍ക്കും സ്വന്തമായി തൊഴില്‍ ചെയ്ത് ഉപജീവനം നിര്‍വചിക്കുന്നതിനും സാമൂഹിക പ്രക്രിയകളില്‍ മാന്യമായി ഭാഗഭാക്കാകാനും സാമ്പത്തിക സേവനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും പ്രയോജനം കേന്ദ്രീകരിക്കാനും ഉതകുന്ന സുരക്ഷിതവും മാന്യവുമായ വീടുകള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷ പദ്ധതി 20-09-2016 ലെ മന്ത്രിസഭായോഗം അംഗീകരിച്ചത്.
  2. സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷ പദ്ധതി നടപ്പിലാക്കുന്നതിന് വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഉതകുന്ന രീതിയില്‍ ഇത് സംബന്ധിച്ച വിശദമായ രേഖ തയ്യാറാ

ലക്‌ഷ്യം

അഞ്ച് വര്‍ഷത്തിനുളളിൽ കേരളത്തിലെ എല്ലാ ഭൂരഹിതരായ ഭവന രഹിതര്‍ക്കും സ്വന്തമായി തൊഴിൽ ചെയ്ത് ഉപജീവനം നിർവഹിക്കുന്നതിനും സാമൂഹിക പ്രക്രിയകളിൽ മാന്യമായി ഭാഗഭാക്കാകാനും സാമ്പകത്തിക സേവനങ്ങൾ ഉൾപ്പടെ എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും പ്രയോജനം ക്രേന്ദ്രീകരിക്കാനും ഉതകുന്ന സുരക്ഷിതവും മാന്യവുമായ വീടുകൾ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സമ്പൂർണ്ണ പാർപ്പിട സുരക്ഷ പദ്ധതി നടപ്പിലാക്കുക

സമ്പൂർണ്ണ പാർപ്പിട സുരക്ഷ പദ്ധതി നടപ്പിലാക്കുന്നതിന്.മെച്ചപ്പെട്ട ഭവനത്തോടൊപ്പം

മംഗലപുരം പഞ്ചായത്തില്‍ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി

Posted on Friday, January 13, 2017

നവകേരള മിഷന്റെ ഭാഗമായി മംഗലപുരം പഞ്ചായത്ത് നടപ്പിലാക്കുന്ന സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയില്‍ ഉള്‍പ്പെടാന്‍ യോഗ്യരായവര്‍ ജനുവരി 23ന് മുന്‍പായി പഞ്ചായത്തില്‍ അപേക്ഷ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. പരിശോധനയ്ക്കു ശേഷം പ്രസിദ്ധീകരിക്കുന്ന കരട് ലിസ്റ്റില്‍ നിന്ന് ഗ്രാമസഭയുടെ അംഗീകാരത്തോടെ ആയിരിക്കും അന്തിമ ലിസ്റ്റ് തയ്യാറാക്കുക

ഉറവിടം : മാതൃഭൂമി ദിനപത്രം, 13 ജനുവരി 2017
http://www.mathrubhumi.com/thiruvananthapuram/malayalam-news/mamgalapuram-1.1650564

സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

Posted on Wednesday, January 11, 2017

സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി വിവിധ പദ്ധതികള്‍ക്ക് മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഹരിത കേരളം, സമ്പൂര്‍ണ ഭവന പദ്ധതി,വിദ്യാഭ്യാസ ശാക്തീകരണ പദ്ധതി, ആരോഗ്യ പദ്ധതി എന്നീ പദ്ധതിള്‍ക്കാണ് അനുമതി നല്‍കിയത്.

‘ലൈഫ്’ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷ പദ്ധതി; എന്‍.ഐ.ടിയും സി.ഇ.ടിയും സാങ്കേതിക ഏജന്‍സികള്‍

Posted on Tuesday, January 10, 2017

മുഴുവന്‍ ഭവന രഹിതര്‍ക്കും വീട് ലഭ്യമാക്കല്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷ പദ്ധതി ‘ലൈഫി’ന്‍െറ മുഖ്യ സാങ്കേതിക ഏജന്‍സികളായി കോഴിക്കോട് എന്‍.ഐ.ടിയെയും (നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) തിരുവനന്തപുരം സി.ഇ.ടിയെയും (തിരുവനന്തപുരം എന്‍ജിനീയറിങ് കോളജ്) നിയമിച്ച് ഉത്തരവായി. വിവിധ എന്‍ജിനീയറിങ് കോളജുകളും പോളിടെക്നിക്കുകളും സഹ സാങ്കേതിക ഏജന്‍സികളായി പ്രവര്‍ത്തിക്കും. ഇവയുടെ പട്ടിക ഉടന്‍ തയാറാക്കും.

ഉറവിടം : മാധ്യമം ദിനപത്രം 10 ജനുവരി 2017
http://www.madhyamam.com/kerala/house/2017/jan/10/241094

ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ 27 ഡിസംബര്‍ 2016 ന് ലൈഫ് പദ്ധതിയെ സംബന്ധിച്ച യോഗത്തിന്‍റെ മിനിട്ട്സ്

Posted on Monday, January 9, 2017

ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ 27 ഡിസംബര്‍ 2016, 6 മണിക്ക് ചീഫ് സെക്രട്ടറിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് ലൈഫ് പദ്ധതിയെ സംബന്ധിച്ച യോഗത്തിന്‍റെ മിനിട്ട്സ്

സമ്പൂര്‍ണ്ണ പാര്‍പ്പിട ദൗത്യം (ലൈഫ്) തയ്യാറെടുപ്പ് യോഗം പ്രസന്റേഷന്‍ 3, 2017

Posted on Wednesday, January 4, 2017

സമ്പൂര്‍ണ്ണ പാര്‍പ്പിട ദൗത്യം (ലൈഫ്) തയ്യാറെടുപ്പ് യോഗം ജനുവരി 3, 2017 മുഖ്യന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാള്‍