ലൈഫ് പദ്ധതി നാലു മാസത്തിനകം 70,000 കുടുംബങ്ങളുടെ ഗൃഹപ്രവേശം

Posted on Wednesday, October 25, 2017

കൊല്ലം: ലൈഫ് പദ്ധതിയുടെ സഹായം ആദ്യ വര്‍ഷം കിട്ടിയിട്ടും ഗൃഹപ്രവേശം സാധ്യമാകാത്ത 70,000 കുടുംബങ്ങള്‍ക്ക് 2018 മാര്‍ച്ച് 31 നകം അതിനുള്ള സാഹചര്യം ഒരുക്കനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. ടി. ജലീല്‍ പറഞ്ഞു. പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ നിര്‍വ്വഹണ അവലോകന യോഗം സി. കേശവന്‍ സ്മാരക ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ധനസഹായത്തിന് അര്‍ഹരായവരെ ഒഴിവാക്കാതിരിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം‍

Posted on Wednesday, October 4, 2017

ലൈഫ് മിഷന്‍ ധനസഹായത്തിന് അര്‍ഹനായ ഒരു ഗുണഭോക്താവ് പോലും ഒഴിവായി പോയിട്ടില്ല എന്ന് തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധിക്കണമെന്ന് ലൈഫ് മിഷന്‍ സി.ഇ.ഒ അറിയിച്ചു. ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ലൈഫ് മിഷന്‍ തയ്യാറാക്കിയ www.lifephase1.org എന്ന വെബ്‌പോര്‍ട്ടലില്‍ രേഖപ്പെടുത്തുന്നതിന് വിവിധ വകുപ്പുകള്‍ക്കും എല്ലാ തദ്ദേശസ്ഥാപങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓരോരുത്തര്‍ക്കും പ്രത്യേകം യൂസര്‍ ഐഡിയും പാസ്‌വേഡും നല്‍കി ഡാറ്റാ എന്‍ട്രി തുടര്‍ന്ന്‌വരികയാണ്.

ഗുണഭോക്തൃ പട്ടികയിന്മേലുള്ള അപ്പീലുകള്‍ പരിശോധിച്ച് അന്തിമമാക്കുന്നതിനുള്ള സമയക്രമം പുനര്‍ നിശ്ചയിച്ചു.

Posted on Friday, September 29, 2017

ലൈഫ് സര്‍വ്വേ പ്രകാരം തയ്യാറാക്കിയ കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ച് അതിന്മേലുള്ള അപ്പീലുകള്‍ രണ്ട് ഘട്ടങ്ങളിലായി പരിശോധിക്കുന്നതിനും ഗ്രാമസഭ/വാര്‍ഡ്‌സഭ അംഗീകരിച്ചു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭരണസമിതികളുടെ അംഗീകാരതോടെ അന്തിമ പട്ടിക പ്രസീധീകരിക്കുന്നതിനും സൂചന പ്രകാരം സമയക്രമം നിശ്ചയിച്ചിരുന്നു. എന്നാല്‍ ജില്ലാതല അപ്പീലുകളുടെ എണ്ണത്തിലുണ്ടായ ക്രമാതീതമായ വര്‍ധനവും അപ്പീലുകള്‍ പരിശോധിക്കുന്നതിനുള്ള ഉദ്യോഗസ്ഥരുടെ എണ്ണത്തിലുള്ള കുറവും കാരണം ടി സമയക്രമം പാലിക്കുന്നതിന് ബുദ്ധിമുട്ടാണ് എന്നതിനാല്‍ സമയക്രമം നീട്ടി നല്‍കണമെന്നും ജില്ലകളില്‍ നിന്ന് കത്തുകള്‍ ലഭിച്ചിട്ടുണ്ട്.

പൂര്‍ത്തീകരിക്കാത്ത ഭവനങ്ങളുടെ പൂര്‍ത്തീകരണം രേഖപ്പെടുത്തുന്നതിനായി വെബ്സൈറ്റ് തുറന്ന് നല്‍കിയിട്ടുണ്ട്.

Posted on Monday, September 25, 2017

പൂര്‍ത്തീകരിക്കാത്ത ഭവനങ്ങളുടെ പൂര്‍ത്തീകരണത്തിന് വിവരശേഖരണത്തിനുള്ള www.lifephase1.org എന്ന വെബ്സൈറ്റ് 25/09/2017 തിങ്കളാഴ്ച രാത്രി 12.00 വരെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനായി തുറന്ന് നല്‍കിയിട്ടുണ്ട്.

ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍
ലൈഫ് മിഷന്‍