ലൈഫിന് വഴികാട്ടിയായി - കുടുംബശ്രീയുടെ കരിമഠം അനുഭവം
ബിനു ഫ്രാന്‍സിസ് | പ്രോഗ്രാം ഓഫീസര്‍ (അര്‍ബന്‍) | കുടുംബശ്രീ
സംസ്ഥാന സര്‍ക്കാര്‍ എല്ലാവര്‍ക്കും ഭവനമെന്ന ദൗത്യത്തോടെ 'ലൈഫ്' പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഏകദേശം 4.32 ലക്ഷം കുടുംബങ്ങള്‍ ഭവനരഹിതരായി നമ്മുടെ സംസ്ഥാനത്ത് ഉണ്ടെന്നും അതില്‍ 1.58 ലക്ഷം കുടുംബങ്ങള്‍ ഭൂരഹിതരാണ് എന്നുമാണ് ആസൂത്രണ ബോര്‍ഡിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇവര്‍ക്കെല്ലാം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പാര്‍പ്പിടമൊരുക്കുക എന്ന ബൃഹത്തായ വെല്ലുവിളി ഏറ്റെടുത്ത് മുന്നേറുകയാണ് സംസ്ഥാന സര്‍ക്കാര്‍.
സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതി ഗുണഭോക്താക്കളെ കണ്ടെത്താനുളള സര്‍വേ 18 മുതല്‍
സംസ്ഥാനത്തെ മുഴുവന്‍ ഭവനരഹിതര്‍ക്കും പാര്‍പ്പിടം നല്‍കുന്ന സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി (ലൈഫ് മിഷന്‍) വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് കുറഞ്ഞ ചെലവില്‍ വാസയോഗ്യമായ വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ തത്പരരായ സന്നദ്ധപ്രവര്‍ത്തകരുടെയും സ്ഥാപനങ്ങളുടെയും സഹകരണം തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചുരുങ്ങിയ വിലയില്‍ നിര്‍മാണ സാമഗ്രികള്‍ ലഭ്യമാക്കാന്‍ സന്നദ്ധരായവരുടെയും സഹായം തേടും. ലൈഫ് മിഷന്‍ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമഗ്ര പാര്‍പ്പിട പദ്ധതി സര്‍വ്വേ ഫെബ്രുവരി 18 മുതല്‍ - മലയാള മനോരമ
ഉറവിടം : മനോരമ ദിനപത്രം, 8 ഫെബ്രുവരി 2017
സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷ പദ്ധതി (LIFE)-മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ അംഗീകരിച്ച് ഉത്തരവ്
സമഗ്ര കേരള വികസനത്തിന് വേണ്ടി അഞ്ചു വര്ഷം കൊണ്ട് ജന പങ്കാളിത്തത്തോടെ പൂര്‍ത്തിയാക്കുവാന്‍ ഉദ്ദേശിക്കുന്നസമ്പൂര്‍ണ പാര്‍പ്പിട സുരക്ഷ പദ്ധതി (LIFE)-മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ അംഗീകരിച്ച് ഉത്തരവ്