72 കുടുംബങ്ങള്‍ക്ക് കരിമഠത്ത് വീടൊരുങ്ങി
തറക്കല്ലിട്ട് 7 മാസത്തിനുള്ളില്‍ പദ്ധതി ഉദ്ഘാടനത്തിന് തയ്യാറായി കരിമഠം കോളനി മാതൃകയാകുന്നു. 72 കുടുംബങ്ങള്‍ക്കുള്ള ഫ്ലാറ്റൊരുക്കിയത് തലസ്ഥാന വികസനത്തിന്റെ അപൂര്‍വ്വതയുമായി.
തറക്കല്ലിട്ട് 7 മാസത്തിനുള്ളില്‍ പദ്ധതി ഉദ്ഘാടനത്തിന് തയ്യാറായി കരിമഠം കോളനി മാതൃകയാകുന്നു. 72 കുടുംബങ്ങള്‍ക്കുള്ള ഫ്ലാറ്റൊരുക്കിയത് തലസ്ഥാന വികസനത്തിന്റെ അപൂര്‍വ്വതയുമായി.
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം നെടുമങ്ങാട് നഗരസഭയില്‍ ആദ്യഘട്ടമായി 850 വീടുകള്‍ക്ക് സംസ്ഥാനങ് സെന്‍ട്രല്‍ ലെവല്‍ കമ്മറ്റിയുടെ അംഗീകാരം ലഭിച്ചതായി നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു. ഇത്രയും വീടുകള്‍ക്ക് അംഗീകാരം ലഭിക്കുന്ന സംസ്ഥാനത്തെ ഏക നഗരസഭയാണ് നെടുമങ്ങാട്.
ഉറവിടം : മലയാളമനോരമ ദിനപത്രം 24 ജനുവരി 2017
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്താല്‍ നിര്‍മിക്കുന്ന വീടുകള്‍ക്ക് 8 വര്‍ഷം കഴിഞ്ഞ വീടുകള്‍ക്ക് മാനദണ്ഡങ്ങളനുസരിച്ച് അറ്റകുറ്റ പണികള്‍ നടത്തുന്നതിനുള്ള ധനസഹായം നല്‍കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയ ഉത്തരവ്.
സ.ഉ(സാധാ) 192/2017/തസ്വഭവ Dated 23/01/2017
ഉറവിടം : മാതൃഭൂമി ദിനപത്രം 23 ജനുവരി 2017
http://www.mathrubhumi.com/editorial/-editorial-1.1676784
ജില്ലാ തല മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള സംസ്ഥാന തല ഏകദിന പരിശീലനം കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറുടെ നേതൃത്വത്തില്‍ കുടുംബശ്രീ സ്റ്റേറ്റ് മിഷന്‍ ഓഫീസില്‍ വച്ച് 23/01/2017 ന് സംഘടിപ്പിച്ചു.
ഭവന പദ്ധതി പ്രകാരം കല്ലടിമുഖത്ത് തിരുവനന്തപുരം നഗരസഭ നിര്‍മ്മിച്ച 318 ഫ്ലാറ്റുകളുടെ താക്കോലുകള്‍ കൈമാറി. വൃദ്ധസദനത്തിന്റെ പ്രവര്‍ത്തനവും മേയര്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന "ലൈഫ്" മിഷന്‍റെ ഭാഗമായി അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി സര്‍വ്വെ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. SECC 2011, PMAY സര്‍വ്വെ, പ്ലാനിംഗ് ബോര്‍ഡ്/തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പക്കലുളള ഭവന രഹിതരുടെ പട്ടിക എന്നിവയാണ് സര്‍വ്വെയ്ക്ക് അടിസ്ഥാനമാക്കുന്നത്. ആയതിനാല്‍ നഗരസഭകളുടെ പക്കലുളള ഭൂമിയുളള ഭവനരഹിതര്‍ / ഭൂരഹിത ഭവനരഹിതര്‍ എന്നിവരുടെ വാര്‍ഡ് തിരിച്ചുളള വിവരങ്ങള്‍ 18/01/2017, 4.00 പി.എം-നു മുമ്പായി നഗരസഭാ ഡയറക്ടര്‍ക്ക് അയച്ചുകൊടുക്കേണ്ടതാണ്.
ബഹു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ 03/01/2017 ന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ലൈഫ് മിഷന്‍റെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ബഹു. മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, ഗവ: സെക്രട്ടറിമാര്‍ എന്നിവരുടെ യോഗത്തിന്റെ തീരുമാനങ്ങള്‍
നവകേരളം കര്‍മപദ്ധതി,
ബി.എസ്.എന്‍.എല്‍. ഭവന്, മൂന്നാം നില,
ഉപ്പളംറോഡ്, സ്റ്റാച്യു, തിരുവനന്തപുരം 695001
ഫോണ്‍: 0471 2335524
ഇമെയില്‍: lifemissionkerala@gmail.com