Kalladimugham
- Read more about Kalladimugham
- 85 views
മുഴുവന്‍ ഭവന രഹിതര്‍ക്കും വീട് ലഭ്യമാക്കല്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷ പദ്ധതി ‘ലൈഫി’ന്‍െറ മുഖ്യ സാങ്കേതിക ഏജന്‍സികളായി കോഴിക്കോട് എന്‍.ഐ.ടിയെയും (നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) തിരുവനന്തപുരം സി.ഇ.ടിയെയും (തിരുവനന്തപുരം എന്‍ജിനീയറിങ് കോളജ്) നിയമിച്ച് ഉത്തരവായി. വിവിധ എന്‍ജിനീയറിങ് കോളജുകളും പോളിടെക്നിക്കുകളും സഹ സാങ്കേതിക ഏജന്‍സികളായി പ്രവര്‍ത്തിക്കും. ഇവയുടെ പട്ടിക ഉടന്‍ തയാറാക്കും.
ഉറവിടം : മാധ്യമം ദിനപത്രം 10 ജനുവരി 2017
http://www.madhyamam.com/kerala/house/2017/jan/10/241094
ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ 27 ഡിസംബര്‍ 2016, 6 മണിക്ക് ചീഫ് സെക്രട്ടറിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് ലൈഫ് പദ്ധതിയെ സംബന്ധിച്ച യോഗത്തിന്‍റെ മിനിട്ട്സ്
സമ്പൂര്‍ണ്ണ പാര്‍പ്പിട ദൗത്യം (ലൈഫ്) തയ്യാറെടുപ്പ് യോഗം ജനുവരി 3, 2017 മുഖ്യന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാള്‍
മാനസിക വെല്ലുവിളി നേരിടുന്നവര്‍, അന്ധര്‍, ശാരീരിക തളര്‍ച്ച ബാധിച്ചവര്‍, അഗതികള്‍, അംഗവൈകല്യമുള്ളവര്‍, ഭിന്നലിംഗക്കാര്‍, ഗുരുതരരോഗമുള്ളവര്‍, അവിവാഹിത അമ്മമാര്‍ എന്നീ ഗണത്തില്‍പെട്ട ഭവനരഹിതര്‍ക്ക് മുന്‍ഗണന നല്‍കി സമ്പൂര്‍ണ ഭവനനിര്‍മാണ പദ്ധതി (ലൈഫ്) നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈഫ് പദ്ധതി അവലോകനയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. അഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ എല്ലാ ഭവനരഹിതര്‍ക്കും വീടു നല്‍കുന്നതാണ് പദ്ധതി.
ഉറവിടം : മാധ്യമം ദിനപത്രം 03 ജനുവരി 2017
http://www.madhyamam.com/kerala/pinarayi-vijayan/2017/jan/03/239939
താനൂര്‍: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിപ്രകാരം താനൂര്‍ നഗരസഭയില്‍ വീടുനിര്‍മിക്കുന്ന പദ്ധതി നടപ്പാക്കുന്നു. പദ്ധതിപ്രകാരം സാധ്യതാപട്ടികയില്‍ വീടില്ലാത്ത 2500 പേരാണുള്ളത്. ഗുണഭോക്താക്കളെ സംബന്ധിച്ച സര്‍വേയുടെ ഉദ്ഘാടനം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് ചെള്ളിക്കാട് അങ്കണവാടി പരിസരത്ത് നടക്കും
തദ്ദേശ ഭരണ വകുപ്പ് - ഭൂരഹിത ഭവന രഹിത ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനു സര്‍വേ ആവശ്യമായ ക്രമീകരണങ്ങള്‍ക്കുള്ള അനുമതി
സ.ഉ(സാധാ) 2924/2016/തസ്വഭവ Dated 21/10/2016
ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് - സമഗ്ര കേരള വികസനത്തിനുവേണ്ടി അഞ്ചുവര്‍ഷം കൊണ്ട് ജനപങ്കാളിത്തത്തോടെ പൂര്‍ത്തിയാക്കുവാന്‍ ഉദ്ദേശിക്കുന്ന കര്‍മ്മപദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ്
സാ.ഉ.(പി) നമ്പര്‍ 41/2016/ആ.സാ.വ തിയ്യതി 28/09/2016
കൂരകെട്ടിക്കൊടുക്കുക, പാര്‍പ്പിടപദ്ധതികള്‍ പലതും അത്രയേ ഉണ്ടായിരുന്നുള്ളൂ. അതില്‍നിന്ന് ഭിന്നമായി, വീട് യാഥാര്‍ഥ്യമാക്കുക എന്നതിനുമപ്പുറം വീട്ടിലെ ഒരാള്‍ക്കെങ്കിലും മെച്ചപ്പെട്ട തൊഴില്‍പരിശീലനം, അടിസ്ഥാനസൌകര്യങ്ങള്‍, വിവിധ സാമൂഹിക സേവനങ്ങള്‍, ചികിത്സയ്ക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമുള്ള സൌകര്യങ്ങള്‍ എന്നിവയെല്ലാം ഉറപ്പാക്കുന്നതാണ് 'ലൈഫ്' എന്നപേരിലാരംഭിച്ച പദ്ധതി.
ഉറവിടം : ദേശാഭിമാനി ദിനപത്രം, 12 നവംബര്‍ 2016
URL : http://www.deshabhimani.com/editorial/navakerala-mission/602430
നവകേരളം കര്‍മപദ്ധതി,
ബി.എസ്.എന്‍.എല്‍. ഭവന്, മൂന്നാം നില,
ഉപ്പളംറോഡ്, സ്റ്റാച്യു, തിരുവനന്തപുരം 695001
ഫോണ്‍: 0471 2335524
ഇമെയില്‍: lifemissionkerala@gmail.com