ലൈഫ് മിഷന്റെ ഭാഗമായി ഇടമലക്കുടിയില്‍ സമ്പൂര്‍ണ ഭവന പദ്ധതി
കേരളത്തിലെ ഏക ആദിവാസി ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയുടെ സമഗ്രവികസനത്തിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മാര്‍ച്ച് 13ന് ചേര്‍ന്ന യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടതാണ് പദ്ധതി. ഓരോ വകുപ്പിനും ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കും.







സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഭൂരഹിത-ഭവനരഹിതര്‍ക്ക് ലൈഫ് മിഷന്റെ ആഭിമുഖ്യത്തില്‍ 14 ജില്ലകളിലും കെട്ടിട സമുച്ചയങ്ങള്‍ ഉയരുന്നു. ഇതിന്റെ നിര്‍മ്മാണ പ്രവൃത്തി ജില്ലകളില്‍ തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ ഉടന്‍ ആരംഭിക്കും. ആദ്യവര്‍ഷം ഒരു ലക്ഷം കുടുംബങ്ങളെ പുനരധിവസിപ്പിക്കും.