ഗുണഭോക്തൃ പട്ടികയിന്മേലുള്ള അപ്പീലുകള്‍ പരിശോധിച്ച് അന്തിമമാക്കുന്നതിനുള്ള സമയക്രമം പുനര്‍ നിശ്ചയിച്ചു.
ലൈഫ് സര്‍വ്വേ പ്രകാരം തയ്യാറാക്കിയ കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ച് അതിന്മേലുള്ള അപ്പീലുകള്‍ രണ്ട് ഘട്ടങ്ങളിലായി പരിശോധിക്കുന്നതിനും ഗ്രാമസഭ/വാര്‍ഡ്‌സഭ അംഗീകരിച്ചു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭരണസമിതികളുടെ അംഗീകാരതോടെ അന്തിമ പട്ടിക പ്രസീധീകരിക്കുന്നതിനും സൂചന പ്രകാരം സമയക്രമം നിശ്ചയിച്ചിരുന്നു. എന്നാല്‍ ജില്ലാതല അപ്പീലുകളുടെ എണ്ണത്തിലുണ്ടായ ക്രമാതീതമായ വര്‍ധനവും അപ്പീലുകള്‍ പരിശോധിക്കുന്നതിനുള്ള ഉദ്യോഗസ്ഥരുടെ എണ്ണത്തിലുള്ള കുറവും കാരണം ടി സമയക്രമം പാലിക്കുന്നതിന് ബുദ്ധിമുട്ടാണ് എന്നതിനാല്‍ സമയക്രമം നീട്ടി നല്‍കണമെന്നും ജില്ലകളില്‍ നിന്ന് കത്തുകള്‍ ലഭിച്ചിട്ടുണ്ട്.