“മനസ്സോടിത്തിരി മണ്ണ്” സംസ്ഥാനതല ഉദ്ഘാടനം 30.12.2021 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് എറണാകുളം ഠൗൺ ഹാളിൽവെച്ച് ബഹു. തദ്ദേശസ്വയംഭരണ /എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിക്കുകയാണ്.

Posted on Thursday, December 30, 2021

സംസ്ഥാന സർക്കാരിന്റെ അഭിമാനപദ്ധതിയായ ലൈഫ് മിഷന്റെ മൂന്നാംഘട്ടത്തിൽ  ഭൂരഹിത ഭവനരഹിതരുടെ  പുനരധിവാസമാണ് ലക്ഷ്യമിട്ടിട്ടുള്ളത്.  2021-22 മുതലുള്ള 3 വർഷം കൊണ്ട് 2.5 ലക്ഷം ഭൂരഹിതർക്ക് സ്ഥലം ലഭ്യമാക്കുകയെന്ന  വലിയ ലക്ഷ്യം നേടുന്നതിന്  സർക്കാർ സംവിധാനത്തിലൂടെ മാത്രം സാദ്ധ്യമല്ലാത്തതിനാൽ പൊതു സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കാനായി “മനസ്സോടിത്തിരി മണ്ണ്” എന്ന പേരിൽ വിപുലമായ ഒരു ക്യാമ്പയിൻ ആരംഭിക്കുവാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.  

ഭൂരഹിതർക്ക് ഭൂമി ലഭ്യമാക്കുവാനുള്ള ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനവും ലൈഫ് മിഷൻ - ചിറ്റിലപ്പിള്ളി ഭവനപദ്ധതി ധാരണാപത്രം കൈമാറലും

Posted on Friday, December 24, 2021

 സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് മിഷന്റെ മൂന്നാംഘട്ടത്തിൽ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസമാണ് ലക്ഷ്യമിട്ടിട്ടുള്ളത്. 2021-22 മുതലുള്ള 3 വർഷംകൊണ്ട് ഏകദേശം 2.5 ലക്ഷം ഭൂരഹിതർക്ക് സ്ഥലം ലഭ്യമാക്കുകയെന്ന വലിയ ലക്ഷ്യം നേടുന്നതിന് സർക്കാർ സംവിധാനത്തിലൂടെ മാത്രമായി സാധ്യമല്ലാത്തതിനാൽ പൊതുസമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കാനായി “മനസ്സോടിത്തിരി മണ്ണ്” എന്ന പേരിൽ വിപുലമായ ഒരു ക്യാമ്പയിൻ ആരംഭിക്കുവാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഭൂമിയോ ഭൂമിയുടെ വിലയോ സംഭാവനയായി ഭൂരഹിതരായ ഗുണഭോക്താക്കൾക്ക് നേരിട്ട് ലഭ്യമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

തദ്ദേശസ്വയംഭരണ വകപ്പ്‌-ലൈഫ്‌ മിഷന്‍ ജില്ലാ ഓഫീസുകളില്‍ കരാറടിസ്ഥാനത്തില്‍ ജോലി നോക്കുന്ന മള്‍ട്ടി ടാസ്‌ക്‌ പേഴ്‌സണ്‍ (എം.ടി.പി)മാരെ ദിവസവേതനടിസ്ഥാനത്തില്‍ തുടരുന്നതിനുള്ള അനുമതി നല്‍കി ഉത്തരവ്‌

Posted on Tuesday, December 14, 2021

തദ്ദേശസ്വയംഭരണ വകപ്പ്‌-ലൈഫ്‌ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരുടെ നിയമനം സംബന്ധിച്ച്‌ പുതുക്കിയ ഉത്തരവ്‌ പുൂറപ്പെടുവിക്കുന്നതുവരെ ജില്ലാ ഓഫീസുകളില്‍ കരാറടിസ്ഥാനത്തില്‍ ജോലി നോക്കുന്ന മള്‍ട്ടി ടാസ്‌ക്‌ പേഴ്‌സണ്‍ (എം.ടി.പി)മാരെ ദിവസവേതനടിസ്ഥാനത്തില്‍ തുടരുന്നതിനുള്ള അനുമതി നല്‍കി ഉത്തരവ്‌

തദ്ദേശസ്വയംഭരണ വകുപ്പ്‌: കേരളത്തിലെ വിമന്‍ ആന്റ്‌ ചില്‍ഡ്രന്‍ ഹോമുകളില്‍ അന്തേവാസികളായിട്ടുള്ള സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ലൈഫ്‌ പദ്ധതിയുടെ ഗുണഭോക്തൃ തെരഞ്ഞെടുപ്പ്‌ പട്ടികയില്‍ മുന്‍ഗണന നല്‍കി കൊണ്ടു-ഉത്തരവ്‌ പൂറപ്പെടുവിയ്ക്കുന്നു.

Posted on Thursday, December 9, 2021

തദ്ദേശസ്വയംഭരണ വകുപ്പ്‌: കേരളത്തിലെ വിമന്‍ ആന്റ്‌ ചില്‍ഡ്രന്‍ ഹോമുകളില്‍ അന്തേവാസികളായിട്ടുള്ള സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ലൈഫ്‌ പദ്ധതിയുടെ ഗുണഭോക്തൃ തെരഞ്ഞെടുപ്പ്‌ പട്ടികയില്‍ മുന്‍ഗണന നല്‍കി കൊണ്ടു-ഉത്തരവ്‌ പൂറപ്പെടുവിയ്ക്കുന്നു.