മാധ്യമ വാര്‍ത്തകള്‍

മാനസിക വെല്ലുവിളി നേരിടുന്നവര്‍, അന്ധര്‍, ശാരീരിക തളര്‍ച്ച ബാധിച്ചവര്‍, അഗതികള്‍, അംഗവൈകല്യമുള്ളവര്‍, ഭിന്നലിംഗക്കാര്‍, ഗുരുതരരോഗമുള്ളവര്‍, അവിവാഹിത അമ്മമാര്‍ എന്നീ ഗണത്തില്‍പെട്ട ഭവനരഹിതര്‍ക്ക് മുന്‍ഗണന നല്‍കി സമ്പൂര്‍ണ ഭവനനിര്‍മാണ പദ്ധതി (ലൈഫ്) നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈഫ് പദ്ധതി അവലോകനയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. അഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ എല്ലാ ഭവനരഹിതര്‍ക്കും വീടു നല്‍കുന്നതാണ് പദ്ധതി.

താനൂര്‍: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിപ്രകാരം താനൂര്‍ നഗരസഭയില്‍ വീടുനിര്‍മിക്കുന്ന പദ്ധതി നടപ്പാക്കുന്നു. പദ്ധതിപ്രകാരം സാധ്യതാപട്ടികയില്‍ വീടില്ലാത്ത 2500 പേരാണുള്ളത്. ഗുണഭോക്താക്കളെ സംബന്ധിച്ച സര്‍വേയുടെ ഉദ്ഘാടനം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് ചെള്ളിക്കാട് അങ്കണവാടി പരിസരത്ത് നടക്കും

കൂരകെട്ടിക്കൊടുക്കുക, പാര്‍പ്പിടപദ്ധതികള്‍ പലതും അത്രയേ ഉണ്ടായിരുന്നുള്ളൂ. അതില്‍നിന്ന് ഭിന്നമായി,  വീട് യാഥാര്‍ഥ്യമാക്കുക എന്നതിനുമപ്പുറം വീട്ടിലെ ഒരാള്‍ക്കെങ്കിലും മെച്ചപ്പെട്ട തൊഴില്‍പരിശീലനം, അടിസ്ഥാനസൌകര്യങ്ങള്‍, വിവിധ സാമൂഹിക സേവനങ്ങള്‍, ചികിത്സയ്ക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമുള്ള സൌകര്യങ്ങള്‍ എന്നിവയെല്ലാം ഉറപ്പാക്കുന്നതാണ്  'ലൈഫ്' എന്നപേരിലാരംഭിച്ച പദ്ധതി.

THIRUVANANTHAPURAM: The LDF government on Thursday launched four mega missions covering six crucial sectors including housing, environment, waste management, organic farming, education and health. Governor P. Sathasivam launched the four Missions at a state level function here which was followed by a day-long seminar on the present challenges in these sectors.  The Life Mission will make sure of livelihood, inclusion and financial empowerment within five years.

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ 500 പേര്‍ക്ക് കൂടി വീട് നല്‍കാനുള്ള പട്ടിക കൊല്ലം കോര്‍പറേഷന്‍ തയാറാക്കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുടെ അംഗീകാരത്തിനായി പട്ടിക സമര്‍പ്പിക്കും. വിവിധ ഡിവിഷനുകളിലായി 1422 പേര്‍ക്ക് വീട് നിര്‍മിക്കാന്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതില്‍ 10 കുടുംബങ്ങള്‍ക്ക് ആദ്യ ഘട്ടമായി 30,000 രൂപ വീതം വിതരണം ചെയ്തു. 12 വീടുകള്‍ക്കുള്ള ധനസഹായം ഉടന്‍ വിതരണം ചെയ്യും. കരാര്‍ അംഗീകരിച്ച 39 വീടുകളുടെ ആദ്യഗഡു ഉടന്‍ അനുവദിക്കും.

കൊച്ചി : കേന്ദ്രാവിഷ്‌കൃത ഭവന പദ്ധതിയായി പ്രധാനമന്ത്രി ആവാസ് യോജന(പി.എം.എ.വൈ) യുടെ ഗുണഭോക്തൃ ലിസ്റ്റിന് കൗണ്‍സില്‍ അംഗീകാരം നല്‍കി. കൊച്ചി നഗരസഭ പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ അംഗങ്ങള്‍ ലിസ്റ്റില്‍വന്നിട്ടുള്ള തെറ്റുകള്‍ ചൂണ്ടിക്കാട്ടി. ലിസ്റ്റിലെ തെറ്റുകള്‍ തിരുത്തുമെന്ന് മേയര്‍ സൗമിനി ജെയിന്‍ ഉറപ്പുനല്‍കി. ലിസ്റ്റ് സംസ്ഥാന അപ്രൂവല്‍ കമ്മിറ്റിയുടെ അംഗീകാരത്തിനായി ഉടനെ അയയ്ക്കുമെന്ന് ഡെപ്യൂട്ടി മേയര്‍ ടി.ജെ.വിനോദ് പറഞ്ഞു.